മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയില്‍ ചേർന്നു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെയുടെ സാന്നിധ്യത്തില്‍ മുംബൈ പാർട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. കഴിഞ്ഞ വർഷമാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് കേദാർ ജാദവ് വിരമിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവ് അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തില്‍ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
“ഞാൻ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കീഴില്‍ ബി ജെ പി വികസന രാഷ്ട്രീയമാണ് ചെയ്യുന്നത്. ഇത് ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ ദിവസമാണ്’-ജാദവ് പറഞ്ഞു. മഹാരാഷ്ട്രയിലെ പൂണെയില്‍ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്സ്മാൻ ആണ്.
2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന (ODI) അരങ്ങേറ്റം കുറിച്ചു, 2014 മുതല്‍ 2020 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കേദാർ 39 വയസ്സുള്ളപ്പോള്‍ 2024 ജൂണില്‍ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2015 ലാണ് ജാദവ് ടി20ം ഐയില്‍ അരങ്ങേറ്റം കുറിച്ചത്. 2020 ല്‍ ന്യൂസിലന്റിനെതികെ ഓക്ക്ലൻഡില്‍ 2020 ല്‍ ഏകദിനത്തില്‍ കളിച്ചതാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം കളിച്ച അവസാന മത്സരം.
TAGS : BJP
SUMMARY : Cricketer Kedar Jadhav joins BJP
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…