ന്യൂഡൽഹി: ക്രിമിനല്‍ കേസുകളിലെ അപ്പീലില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവെക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. ബലാത്സംഗ കേസിലെ ശിക്ഷ മരവിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ട 50,000 രൂപയുടെ പിഴ കെട്ടിവെയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. പിഴയും ശിക്ഷയുടെ ഭാഗമാണ്. ഇക്കാരണത്താൽ അപ്പീലില്‍ പിഴയും ചോദ്യം ചെയ്യപ്പെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.
ഇടപ്പളിയിലെ സ്റ്റുഡിയോയില്‍ വെച്ച് യുവതിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയാണ് ഹര്‍ജിക്കാരന്‍. പത്ത് വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ കാലയളവില്‍ ശിക്ഷ മരവിപ്പിക്കണമെങ്കില്‍ 50,000 രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി നിർദേശിച്ചു. അപ്പീലില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് പിഴ ഈടാക്കുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിന് എതിരാണെന്ന് ഹര്‍ജിക്കാരൻ കോടതിയിൽ പറഞ്ഞു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.
TAGS: NATIONAL | SUPREME COURT
SUMMARY: Fine collection not necessary to halt procedures in criminal cases says sc
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…