ബെംഗളൂരു : സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങള്‍ പെന്തെക്കൊസ്ത് സഭാ വിഭാഗത്തിനും ലഭ്യമാക്കണമെന്ന് പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ ( ബി.സി.പി.എ) നേതൃത്വത്തില്‍ ഹെബ്ബാള്‍ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റര്‍നാഷണല്‍ വേര്‍ഷിപ്പ് സെന്ററില്‍ നടന്ന പെന്തെക്കൊസ്ത് സഭാനേതാക്കളുടെ സംയുക്ത സമ്മേളത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കര്‍ണാടകയിലെ പെന്തെക്കൊസ്ത് സഭകളുടെ സംയുക്തവേദി ചെയര്‍മാനായി റവ.ഡോ.രവി മണിയെ യോഗത്തില്‍ വീണ്ടും തെരഞ്ഞെടുത്തു. ബിസിപിഎ പ്രസിഡന്റ് ചാക്കോ കെ തോമസ്, സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍, രക്ഷാധികാരി പാസ്റ്റര്‍ ജോസ് മാത്യൂ, റവ.ഡോ.രവി മണി എന്നിവര്‍ പ്രസംഗിച്ചു.
കര്‍ണാടകയിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളായ റവ.ടി.ജെ. ബെന്നി, റവ.കെ.വി.മാത്യൂ, റവ.ഡോ.വര്‍ഗീസ് ഫിലിപ്പ്, പാസ്റ്റര്‍മാരായ എം.ഐ.ഈപ്പന്‍, പി.സി.ചെറിയാന്‍, സി.വി.ഉമ്മച്ചന്‍, ഇ.ജെ.ജോണ്‍സണ്‍, പി.വി.കുര്യാക്കോസ്, കുരുവിള സൈമണ്‍, സിബി ജേക്കബ് എന്നിവരും സംസാരിച്ചു.
<BR>
TAGS : RESERVATION | BCPA
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…