ക്രൈസ്തവര്‍ക്കുള്ള ആനുകുല്യങ്ങള്‍ പെന്തെക്കൊസ്തുകാര്‍ക്കും ലഭ്യമാക്കണം- പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ 

ബെംഗളൂരു : സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങള്‍ പെന്തെക്കൊസ്ത് സഭാ വിഭാഗത്തിനും ലഭ്യമാക്കണമെന്ന് പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ ( ബി.സി.പി.എ) നേതൃത്വത്തില്‍ ഹെബ്ബാള്‍ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റര്‍നാഷണല്‍ വേര്‍ഷിപ്പ് സെന്ററില്‍ നടന്ന പെന്തെക്കൊസ്ത് സഭാനേതാക്കളുടെ സംയുക്ത സമ്മേളത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

കര്‍ണാടകയിലെ പെന്തെക്കൊസ്ത് സഭകളുടെ സംയുക്തവേദി ചെയര്‍മാനായി റവ.ഡോ.രവി മണിയെ യോഗത്തില്‍ വീണ്ടും തെരഞ്ഞെടുത്തു. ബിസിപിഎ പ്രസിഡന്റ് ചാക്കോ കെ തോമസ്, സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍, രക്ഷാധികാരി പാസ്റ്റര്‍ ജോസ് മാത്യൂ, റവ.ഡോ.രവി മണി എന്നിവര്‍ പ്രസംഗിച്ചു.

കര്‍ണാടകയിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളായ റവ.ടി.ജെ. ബെന്നി, റവ.കെ.വി.മാത്യൂ, റവ.ഡോ.വര്‍ഗീസ് ഫിലിപ്പ്, പാസ്റ്റര്‍മാരായ എം.ഐ.ഈപ്പന്‍, പി.സി.ചെറിയാന്‍, സി.വി.ഉമ്മച്ചന്‍, ഇ.ജെ.ജോണ്‍സണ്‍, പി.വി.കുര്യാക്കോസ്, കുരുവിള സൈമണ്‍, സിബി ജേക്കബ് എന്നിവരും സംസാരിച്ചു.
<BR>
TAGS : RESERVATION | BCPA

 

LEAVE A REPLY

Please enter your comment!
Please enter your name here