കൊല്‍ക്കത്ത: ക്ലാസ്‌റൂമില്‍ വിദ്യാർഥിയെ അധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാദം ശക്തമാകുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 150 കി.മി അകലെയുള്ള നദിയയിലെ ഹരിഘട്ട ടെക്നോളജി കോളജിലാണ് വിവാദ സംഭവം. വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ആഘോഷത്തിന്റെയും വധൂവരൻമാർ പരസ്പരം മാലയിടുന്നതുമടക്കമുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്.
മൗലാന അബുല്‍ കലാം ആസാദ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കീഴിലാണ് കോളജ് പ്രവർത്തിക്കുന്നത്. കോളജിലെ ഫിസിയോളജി ഡിപാർട്മെന്റിലെ പ്രഫസർ പായല്‍ ബാനർജിയാണ് വധുവിന്റെ വേഷത്തിലുള്ളത്. വധുവായി ഒരുങ്ങി നില്‍ക്കുന്ന അധ്യാപിക ഒന്നാം വർഷ വിദ്യാർഥിയെ വിവാഹം കഴിക്കുന്നതാണ് വീഡിയോ. ബംഗാളി ആചാര പ്രകാരം വിവാഹ ചടങ്ങുകള്‍ നടത്തുന്നതും കാണാം.
വരണമാല്യം പരസ്പരം ചാർത്തി, സിന്ദൂരം അണിയിച്ച് ക്ലാസ് റൂമിനുള്ളില്‍ ഇരുവരും വിവാഹം കഴിക്കുന്നതാണ് ദൃശ്യങ്ങള്‍. സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. തുടർന്ന് വിവാദങ്ങള്‍ക്കും വഴിവച്ചു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വീഡിയോയില്‍ കാണുന്ന അധ്യാപികയോട് യൂണിവേഴ്സിറ്റി വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ യഥാർത്ഥ വിവാഹമല്ല നടന്നതെന്നും നാടകം കളിച്ചതാണെന്നുമാണ് അധ്യാപികയുടെ മറുപടി.
സൈക്കോളജി ക്ലാസ് ആയതിനാല്‍ സിലബസുമായി ബന്ധപ്പെട്ട വിഷയം ഡ്രാമയിലൂടെ അവതരിപ്പിച്ചതാണെന്നും അധ്യാപിക പറയുന്നു. ക്ലാസ് റൂമിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കിയ വീഡിയോയാണിത്. എന്നാല്‍ എങ്ങനെയാണ് വീഡിയോ ചോർന്നതെന്ന് അറിയില്ലെന്നും തന്റെ സമ്മതമില്ലാതെ മറ്റാരോ ആണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.
TAGS : LATEST NEWS
SUMMARY : Teacher married to student in classroom
സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത…
ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര്‍ തുക അടച്ചതായി ബെംഗളൂരു…
ബെംഗളൂരു: മോഷണക്കേസ് പ്രതി സ്‌റ്റേഷനിൽ മരിച്ചു സംഭവത്തില്‍ 4 പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. രാമനഗര എ.കെ ദൊഡ്‌ഡി പോലിസ് സ്‌റ്റേഷനിലാണ്…
കണ്ണൂര്‍: കണ്ണൂരിൽ 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ട വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട…
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി. തുമക്കൂരുവില്‍…
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…