ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ചാമരാജ്പേട്ട് വെങ്കടരമണസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കണിയറ കോളനിയിലുള്ള ക്ഷേത്രത്തിന് മുന്നിൽ ഭക്തർക്ക് വേണ്ടി സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഞായറാഴ്ച രാവിലെയാണ് കാണാതായത്. തുടർന്ന് ക്ഷേത്ര മാനേജർ ശ്രീനിവാസ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങുന്നത്. ഇവരിൽ നിന്ന് ഭണ്ഡാരപ്പെട്ടി കൂടാതെ ഓട്ടോറിക്ഷയും, 2.39 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇരുവരും ചാമരാജ്പേട്ടിലെ പതിവ് കുറ്റവാളികളാണ്. മുമ്പും സമാന കേസുകളിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്. ഇവരെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
TAGS: BENGALURU
SUMMARY: Two minors booked for stealing Hundi box from temple
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…