ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ കർണാടകയിൽ നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു. ബിലിക്കൽ ഫോറസ്റ്റ് ഡിവിഷനിലെ 25 വയസ്സുള്ള മഖാന എന്ന് പേരുള്ള ആനയും, രാമനഗര വന്യജീവി സങ്കേതത്തിൽ 15 വയസുള്ള മറ്റൊരു ആനയുമാണ് ചെരിഞ്ഞത്. രണ്ട് മരണങ്ങൾക്കും കാരണം നിർജലീകരണത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മഖാനയ്ക്ക് എലിഫൻ്റ് ഹെർപ്പസ് വൈറസ് എന്ന രോഗബാധയുമുണ്ടായിരുന്നു. അസുഖം കാരണം ഒരുപാട് ദൂരം നടന്ന് വെള്ളം കണ്ടെത്തി കുടിക്കാൻ ആനയ്ക്ക് സാധിച്ചിരുന്നില്ല. ദിവസങ്ങളോളം വെള്ളം കുടിക്കാതെ നിന്നതോടെ മഖാനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടിപെടുകയായിരുന്നുവെന്ന് ബന്നാർഘട്ട നാഷണൽ പാർക്ക് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) ഓഫിസർ പ്രഭാകർ പ്രിയദർശി പറഞ്ഞു.
രാമനഗര വന്യജീവി സങ്കേതത്തിൽ മെറ്റബോളിക് അസിഡോസിസ് ബാധിച്ചാണ് 15 വയസ്സുള്ള ആന ചെരിഞ്ഞത്. ഭക്ഷണവും കൃത്യമായ അളവിൽ വെള്ള ലഭ്യമല്ലാത്തതിനാലുമാണ് മരണം സംഭവിച്ചതെന്ന് രാമനഗര ഡിസിഎഫ് രാമകൃഷ്ണ പറഞ്ഞു.
The post കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് യാത്രതിരിച്ച ഉടനെയാണ്…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷനും (കെഇഎ) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും (ഇസിഎ) സംയുക്തമായി എച്ച്ഐവി ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും…
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…
കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…