ബെംഗളൂരു: കർണാടകയിൽ ഇന്ധന വില വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചതോടെയാണ് ഇന്ധനവിലയിലും മാറ്റം വരുത്തിയിരിക്കുന്നത്.
വിൽപന നികുതി (കെഎസ്ടി) പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന് 14.3 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായും നികുതി വർധിപ്പിച്ചു. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് 3 രൂപയും, ഡീസലിന് 3.5 രൂപയുമാണ് വർധന.
ബെംഗളൂരുവിൽ പെട്രോളിൻ്റെ പുതുക്കിയ വില ലിറ്ററിന് 102.86 രൂപയും ഡീസലിന് 88.94 രൂപയുമാണ്. സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിലവർധന ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവില വർധന നടപ്പാക്കിയത്.
2021 നവംബറിലാണ് അവസാനമായി സംസ്ഥാനത്ത് ഇന്ധന വില പരിഷ്കരിച്ചത്. കോവിഡിന് ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായിരുന്നു നടപടി. പെട്രോൾ വില ലിറ്ററിന് 13.30 രൂപയും ഡീസൽ വില ലിറ്ററിന് 19.40 രൂപയും 2019ൽ ബിജെപി സർക്കാർ കുറച്ചിരുന്നു.
മാർച്ച് 14നും ജൂൺ 4നും ഇടയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ റവന്യൂ വരുമാനം മന്ദഗതിയിലായിരുന്നു. ഇതോടെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ അവലോകന യോഗം നടത്തി റവന്യൂ വരുമാനം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
TAGS: KARNATAKA| FUEL PRICE
SUMMARY: Fuel price increased in karnataka
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…
ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…