ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഏപ്രിൽ 19 മുതൽ 21 വരെ തീരദേശ കർണാടകയിലും ഉൾപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരുവിൽ രണ്ട് ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ 148 ദിവസമായി ബെംഗളൂരുവിൽ മഴ ലഭിച്ചിട്ടില്ല.
അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ ചെറിയ മഴ ലഭിച്ചേക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, ബെംഗളൂരു റൂറൽ, ചാമരാജനഗർ, ചിക്കബെല്ലാപുർ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ, തുമകുരു, വിജയനഗര ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ബാഗൽകോട്ട്, ബെളഗാവി, ബീദർ, ഗദഗ്, കലബുർഗി, കൊപ്പാൽ, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര ജില്ലകളിൽ ഏപ്രിൽ 22 മുതൽ വേനൽ മഴ ലഭിച്ചേക്കും.
The post കർണാടകയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത appeared first on News Bengaluru.
കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…