ബെംഗളൂരു: കർണാടകയ്ക്കുള്ള കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് അനിതീ കാട്ടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നഡ രാജ്യോത്സവം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മഹരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ നികുതി വിഹിതം കേന്ദ്രത്തിന് നല്‍കുന്നത് കർണാടകയാണ്. എന്നാല്‍ അര്‍ഹമായ വിഹിതം നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. യാതൊരു ന്യായീകരണവുമില്ലാതെയാണ് നികുതി വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം നാല് ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിലേക്ക് നികുതിയായി നല്‍കുന്നത്. എന്നാല്‍ 60,000 കോടി വരെ മാത്രമാണ് വിഹിതമായി സംസ്ഥാനത്തിന് അനുവദിക്കുന്നത്. കടുത്ത അനിതീയാണ് ഇതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
നികുതി വിഹിതം അനുവദിക്കുന്നതില്‍ അയല്‍ സംസ്ഥാനമായ കേരളത്തോടും വിവേചനപരമായാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനിതീക്കെതിരെ സംസ്ഥാനം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. ജാതി- മത പരിഗണനയില്ലാതെ എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Centre showing discrimination in tax giving, says karnataka cm
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…