ബെംഗളൂരു: കർണാടക പൊതുപ്രവേശന (കെ -സിഇടി) പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിഇടി. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 വരെയാണ് നീട്ടിയത്.
നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18 ആയിരുന്നു. എന്നാൽ തീയതി നീട്ടണമെന്ന് വിദ്യാർഥികളിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് തീരുമാനമെന്ന് കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് പ്രസന്ന പറഞ്ഞു. അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25 ആണ്. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പരിഷ്കരിക്കാൻ അവസരമുണ്ട്.
TAGS: KARNATAKA | CET
SUMMARY: Deadline for submission of CET applications extended
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…