ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവെച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് ഖുശ്ബുവിന്റെ രാജി. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം ഖുശ്ബുവിന്റെ രാജി സ്വീകരിച്ചു. ജൂണ്‍ 28നാണ് ഖുഷ്ബു രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഖുശ്ബുവിന് ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം നല്‍കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുശ്ബുവിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയില്‍ തന്നെ തുടരുമെന്നാണ് ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്‌നാട് ബിജെപി നേതൃത്വത്തില്‍ മാറ്റമുണ്ടായതിന് ശേഷമാണ് ഖുശ്ബുവിന്റെ രാജി. 2020ലാണ് ഇവർ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്. 2021ല്‍ ഖുശ്ബു ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
TAGS: KHUSHBU | RESIGNED
SUMMARY: Actor-politician Khushbu resigns from National Commission for Women
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…