Categories: NATIONALTOP NEWS

ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നവംബറിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ലംഘിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്‌ നിരുപാധികമായ ഖേദപ്രകടനം നടത്തണമെന്ന്‌ ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി, ജസ്‌റ്റിസ്‌ അഹ്‌സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.

കടലാസിൽ മാത്രം ഖേദപ്രകടനം നടത്തിയത്‌ കൊണ്ട്‌ കാര്യമില്ലെന്നും കോടതി ഉത്തരവുകൾ വീണ്ടും ലംഘിച്ചാൽ കർശനനടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി ബാബാരാംദേവിനും ബാലകൃഷ്‌ണയ്‌ക്കും മുന്നറിയിപ്പ്‌ നൽകി. ‘കോടതി ഉത്തരവിനോട്‌ നിങ്ങൾ കാണിച്ച അതേ പുച്ഛം നിങ്ങളുടെ ഖേദപ്രകടനങ്ങളോട്‌ കോടതിയും കാണിക്കുന്നുവെന്ന്‌ കരുതിയാൽ മതി. നിങ്ങളുടെ ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല. അത്‌ ഞങ്ങൾ തള്ളുകയാണ്‌’- ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി പറഞ്ഞു. ആവശ്യമെങ്കിൽ, പരസ്യമായി ഖേദപ്രകടനം നടത്താൻ തയ്യാറാണെന്ന്‌ പതഞ്‌ജലിക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്‌തഗി പറഞ്ഞെങ്കിലും കോടതി നിലപാടിൽ മാറ്റമുണ്ടായില്ല.

The post ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മദ്യപാനത്തിനിടെ തർക്കം: ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…

5 minutes ago

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

23 minutes ago

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

51 minutes ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

54 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…

1 hour ago

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…

1 hour ago