ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചേക്കും. തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നാവികസേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം നാളെ പുനരാരംഭിക്കാന്‍ തീരുമാനമായത്.
ഗംഗാവലിയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുഴയില്‍ റഡാര്‍ പരിശോധനയാകും നടക്കുക. ഇതിന് ശേഷമാകും പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ഏത് വിധത്തില്‍ വേണമെന്ന് തീരുമാനിക്കുക. നേരത്തെ ലോറിയുണ്ടെന്ന് സൂചന ലഭിച്ച ഭാഗത്താകും തിരച്ചില്‍ നടത്തുക. തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പ്രതികരിച്ചു.
അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഗംഗാവലി പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലായ സാഹചര്യത്തില്‍ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to continue from today
മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…