ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷത്തിന് മുന്നോടിയായി, വിഗ്രഹ നിമജ്ജനത്തിന് വേണ്ടി ക്യുആർ കോഡുകൾ ഏർപ്പെടുത്തി ബിബിഎംപി. തൊട്ടടുത്തുള്ള നിമജ്ജന പോയിന്റുകൾ കണ്ടെത്താൻ ക്യുആർ കോഡുകൾ ഉപയോഗിക്കാമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപിയുടെ എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ വഴിയും ക്യുആർ ലഭ്യമാക്കാം. വിഗ്രഹ നിമജ്ജനത്തിനായി 41 തടാകങ്ങളും 462 മൊബൈൽ ടാങ്കുകളും ബിബിഎംപി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, രജിസ്ട്രേഷനായി നഗരത്തിലുടനീളം 63 ഏകജാലക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
ആഘോഷത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. ഈസ്റ്റ് സോണിൽ 138 മൊബൈൽ ടാങ്കുകളും ഒരു തടാക ക്രമീകരണവും, വെസ്റ്റ് സോണിൽ 84 മൊബൈൽ ടാങ്കുകളും, സൗത്ത് സോണിൽ 43 മൊബൈൽ ടാങ്കുകളും, മഹാദേവപുര സോണിൽ 14 താൽക്കാലിക കേന്ദ്രങ്ങളും, ദാസറഹള്ളി സോണിൽ 19 മൊബൈൽ ടാങ്കുകളും, ബൊമ്മനഹള്ളി സോണിൽ 60 മൊബൈൽ ടാങ്കുകളും, ആർആർ നഗർ സോണിൽ 74 മൊബൈൽ ടാങ്കുകളും, യെലഹങ്ക സോണിൽ 74 മൊബൈൽ ടാങ്കുകളുമാണ് ക്രമീകരിച്ചിട്ടുള്ളത്.
TAGS: BENGALURU | GANESHOTSAVA
SUMMARY: Scan BBMP QR code to know where you can immerse Ganesha idols
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില് സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില് നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില് നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന് മെഡിക്കല് വിദ്യാര്ഥിയെ റഷ്യയിലെ അണക്കെട്ടില് മരിച്ച നിലയില് കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില് ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര് പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില് എക്സൈസ് കുറ്റപത്രം സമര്പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…