ബെംഗളൂരു: ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് സ്വകാര്യ സെക്യൂരിറ്റി, ഡിറ്റക്ടീവ് ഏജൻസികളെ ചുമതലപ്പെടുത്താൻ പദ്ധതിയുമായി ബിബിഎംപി. 2023-2024 അധ്യയന വർഷത്തേക്ക് സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിന് ടെൻഡർ നൽകിയ മൂന്ന് സ്വകാര്യ സുരക്ഷാ ഏജൻസികളെ ഈ വർഷവും പരിഗണിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ബിബിഎംപി സ്കൂളുകളെ മാത്രമാണ് പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. അപ്പു ഡിറ്റക്റ്റീവ് ആൻഡ് സെക്യൂരിറ്റി സർവീസസ്, ഡിറ്റക്റ്റ് വെൽ സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർപ്പ് വാച്ച് ഇൻവെസ്റ്റിഗേറ്റിംഗ് സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മുൻ വർഷം ബിബിഎംപിയെ സമീപിച്ചു ഏജൻസികൾ. ഈ വർഷം പുതിയ ടെൻഡർ ഏറ്റെടുക്കില്ലെന്ന് തുഷാർ ഗിരിനാഥ് അറിയിച്ചു.
2024-25 അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ അധ്യാപകരെ നിയമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബിബിഎംപി സ്‌കൂളുകൾ മെയ് 29-ന് വീണ്ടും തുറക്കും. സ്‌കൂളുകളിലെ അധ്യാപകരിൽ 20 ശതമാനം മാത്രമാണ് സ്ഥിരം ജീവനക്കാർ. ബാക്കിയുള്ളവർ കരാർ അടിസ്ഥാനത്തിലുള്ളവരാണ്. നിലവിൽ, ബിബിഎംപിയിൽ നഴ്‌സറി, പ്രൈമറി, ഹൈസ്‌കൂൾ, പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി തലങ്ങളിൽ കരാർ അടിസ്ഥാനത്തിൽ 700-ലധികം ഗസ്റ്റ് അധ്യാപകരുണ്ട്.
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…