കല്‍പ്പറ്റ നാരായണന് സംസാരിക്കുന്നു
ബെംഗളൂരു: സത്യാനന്തര കാലത്ത് മറ്റ് വിപ്ലവങ്ങളൊന്നുമല്ല നാം തേടിപ്പോകേണ്ടതെന്നും പകരം സത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് പ്രമുഖ കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്. വിനോദ് കൃഷ്ണയുടെ 9 എം.എം.ബരേറ്റ നോവലിനെ അടിസ്ഥാനമാക്കി ചരിത്ര സത്യങ്ങള്‍ തേടാന്‍ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് ഫോറവും ബെംഗളൂരു സെക്കുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗ സംവാദത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എഴുത്തില്‍ ഫിക്ഷന്‍ അശക്തമാവുകയും യഥാര്‍ഥ ജീവിതത്തില്‍ ട്രോളുകളും നുണകളുംകൊണ്ട് ഫിക്ഷന്‍ ശക്തമാവുകയും ചെയ്യുന്ന കാലമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു.
കലയും സത്യവും തമ്മിലെ ഇണക്കം വിനോദ് കൃഷ്ണ ഈ നോവലില്‍ നന്നായി വരച്ചിടുന്നു. ഗാന്ധിവധം ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ കണ്ടെത്തല്‍. ഫിക്ഷന്‍ രൂപത്തില്‍ എഴുതിയ മനോഹരമായ ഗാന്ധി സ്മാരകമായി 9 എം.എം.ബരേറ്റ എന്ന രചന മാറിയിട്ടുണ്ട്. ഈ കാലം അസത്യത്തിന്റെ കാലമാണെന്നും സത്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ജീവന് ത്യജിച്ചയാളാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. സമകാലിക ഇന്ത്യന്‍ അവസ്ഥകളില്‍ ഗാന്ധിജി ഇപ്പോഴും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഗാന്ധിജിയെ ഇല്ലാതാക്കിയ 9 എം.എം ബരേറ്റ എന്ന പിസ്റ്റള്‍ ഇപ്പോഴും വെടിമുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 9 എം.എം.ബരേറ്റ നോവലിനെ ആസ്പദമാക്കിയുള്ള നൂറാമത്തെ ചര്‍ച്ചയാണ് ബെംഗളൂരുവില്‍ നടന്നത്. ഇന്ദിരാ നഗര്‍ ഇ.സി.എ ഹാളില്‍ നടന്ന പരിപാടിയില്‍ കവയത്രി ഡോ. ബിലു സി നാരായണന് നോവലിനെ പരിചയപ്പെടുത്തി. ചെറുകഥയായി മാറേണ്ടതിനെ ചരിത്രമായും യഥാര്‍ഥ ചരിത്രത്തെ വെറും കഥയായും ചിത്രീകരിക്കുന്ന പുതിയ കാലത്ത് സത്യത്തെ തീക്ഷ്ണതയോടെ പുതിയ കാല വായനക്കായി സമര്‍പ്പിക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞതായി അവര്‍ ചൂണ്ടിക്കാട്ടി.
ബാംഗ്ലൂര്‍ റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ ശാന്തകുമാര്‍ എലപ്പുള്ളി അതിഥികളെ പരിചയപ്പെടുത്തി. നടനും നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തങ്കച്ചന് പന്തളം, സതീഷ് തോട്ടശ്ശേരി, സുദേവന് പുത്തന്‍ചിറ, ചന്ദ്രശേഖരന് നായര്‍, തോമസ്, ആര്.വി. ആചാരി, ഡെന്നീസ് പോള്‍, പ്രമോദ് വരപ്രത്ത്, വജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഒ.എന്‍.വിയുടെ ‘ഗോതമ്പു മണികള്‍’ എന്ന കവിത സൗദ റഹ്മാന് ആലപിച്ചു. കല്പറ്റ നാരായണനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സി.പി.എ.സി അധ്യക്ഷന്‍ സി. കുഞ്ഞപ്പന് സ്വാഗതവും ബാംഗ്ലൂര്‍ റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.
<br>
TAGS : BANGALORE WRITERS AND ARTISTS FORUM | ART AND CULTURE
SUMMARY : Political Modernity. Debate
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…
തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…
ന്യൂഡല്‍ഹി: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച…
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്…
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…