ഗായിക ആൻജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു.’ദ് ആര്‍ട്ട് ഓഫ് ലൗ ആന്റ് വാര്, ‘വിഷ് ഐ ഡിഡ് നോട്ട് മിസ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്തയായ ഗായികയും അഭിനേത്രിയുമാണ് ആന്‍ജി സ്റ്റോണ്‍. അലബാമയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അറ്റ്ലാന്റയില്‍ ഒരു സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഗായകസംഘത്തോടൊപ്പം വാനില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
മകള്‍ ഡയമണ്ട് സ്റ്റോണാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 1961 ഡിസംബര്‍ 18 ന് സൗത്ത് കരോലിനയിലെ കൊളംബിയയിലാണ് ആന്‍ജി സ്റ്റോണ്‍ ജനിച്ചത്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചാണ് കലാരംഗത്തെത്തുന്നത്. പിന്നീട് സ്കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ‘ദ് സീക്വന്‍സ്’ എന്ന സംഗീത ബാന്‍ഡ് ആരംഭിച്ചത്. ‘ദ് ഫങ്ക് അപ്പ്’ എന്ന ആല്‍ബത്തിലൂടെയാണ് പ്രശസ്തി നേടുന്നത്. ‘ബ്ലാക്ക് ഡയമണ്ട്’ എന്ന ആല്‍ബത്തിലൂടെയാണ് സോളോ ഗായികയാകുന്നത്.
‘സ്റ്റോണ്‍ ലൗ’, ‘ദ് ആര്‍ട്ട് ഓഫ് ലൗ ആന്റ് വാര്’, ‘അണ്‍എക്സ്പെക്ടഡ്’, ‘റിച്ച് ഗേള്‍’, ‘ദ് സര്‍ക്കിള്‍’, ‘ലൗ ലാംഗ്വേജ്’ തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍. ‘ദ് ഹോട്ട് ചിക്സ് പാസ്റ്റര്‍ ബ്രൗണ്‍’, ‘ഡ്രീംസ്’ തുടങ്ങിയ സിനിമകളിലും ‘ഗേള്‍ഫ്രണ്ട്സ്’, ‘വണ്‍ ഓണ്‍ വണ്‍’, ‘സെലബ്രിറ്റി വൈഫ് സ്വാപ്പ്’ തുടങ്ങിയ സീരീസുകളിലും വേഷമിട്ടു.
1984-ല്‍ സഹപ്രവര്‍ത്തകനായ റോഡ്നി സ്റ്റോണിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ജനിച്ച മകളാണ് ഡയമണ്ട് സ്റ്റോണ്‍. മകളുടെ ജനനത്തിന് ശേഷം റോഡിനി സ്റ്റോണുമായി വേര്‍പിരിഞ്ഞു. 1990-ല്‍ ഗായകന് ഡി ആഞ്ലോയുമായി ആന്‍ജി സ്റ്റോണ്‍ പ്രണയത്തിലായി.
ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. മൂന്ന് തവണ ഗ്രാമി പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച ഗായികയാണ് ആന്‍ജി സ്റ്റോണ്‍. 2004 ല്‍ ‘സ്റ്റോണ്‍ ആന്റ് ലൗ’ എന്ന ആല്‍ബത്തിന് എഡിസണ് പുരസ്കാരം സ്വന്തമാക്കി.
TAGS : LATEST NEWS
SUMMARY : Singer Angie Stone dies in car accident
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…
ചെന്നൈ: തീവ്ര വോട്ടർ പട്ടിക (എസ്ഐആര്‍) പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. ഞായറാഴ്ച മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന സർകക്ഷിയോഗത്തിലാണ്…
കൊല്ലം: മുസ്ലീംലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും…