Categories: SPORTSTOP NEWS

ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ; വിനേഷ് ഫോഗട്ട് ഫൈനലില്‍

പാരിസ്: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്ന് വിനേഷ് ഫോഗട്ട്. ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെയാണ് വിനേഷ് വീഴ്ത്തിയത്. 5-0 ആയിരുന്നു സ്കോർ. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമാക്കി.

ബുധനാഴ്ച രാത്രി 11.23 നാണ് ഫൈനൽ. അമേരിക്കയുടെ സാറ ആൻ ഹിൽഡെബ്രാൻ്റുമായാണ് വിനേഷ് ഏറ്റുമുട്ടുക. ഫൈനലില്‍ സ്വര്‍ണം നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന അതുല്യ റെക്കോഡും ഇവര്‍ക്ക് സ്വന്തമാകും. വെള്ളി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തമാകും.

ഗുസ്തി ഫെഡറേഷനെതിരെയുള്ള സമരത്തില്‍ ഉള്‍പ്പെടെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് 29കാരിയായ വിനേഷ് ഫോഗട്ട്. ഫോഗട്ടിന്റെ വിജയം സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് പലരും. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായ ശക്തമായ മറുപടിയാണ് വിനേഷ് തന്റെ വിജയത്തിലൂടെ നൽകിയിരിക്കുന്നതെന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്ത് തെരുവിലൂടെ വലിച്ചിഴച്ചു, വിനേഷ് ലോകം കീഴടക്കാൻ പോകു‌ന്നുവെന്നായിരുുന്നു ഗുസ്തി താരം ബജ്‍രങ് പൂനിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇന്ത്യക്ക് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഏഴ് മെഡലുകളാണുള്ളത്. 5 വെങ്കലവും 2 വെള്ളിയും. ഒരു ഇന്ത്യന്‍ ഗുസ്തി താരവും ഇതുവരെ ഒളിംപിക്സ് സ്വര്‍ണം നേടിയിട്ടില്ല. സുശീല്‍ കുമാര്‍, രവി കുമാര്‍ ദഹിയ എന്നിവരാണ് നേരത്തെ ഇന്ത്യക്കായി ഒളിമ്പിക്സില്‍ വെള്ളി നേടിയ പുരുഷ താരങ്ങള്‍.
<br>
TAGS : VINESH PHOGAT | 2024 PARIS OLYMPICS
SUMMARY : India secures medal in wrestling final; Vinesh Phogat in the final

 

Savre Digital

Recent Posts

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

54 minutes ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

54 minutes ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

57 minutes ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

3 hours ago