ന്യൂഡൽഹി: പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകര്‍ന്നിരിക്കുന്നു എന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി കുറിച്ചു. 2001മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്നു ഫോഗട്ട്.
അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിനെതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷന്‍ അപ്പീല്‍ നല്‍കി. യുണൈറ്റഡ് വേള്‍ഡ് റെസ്‍ലിങ്ങിനാണ് അപ്പീല്‍ നല്‍കിയത്. വിഷയത്തില്‍ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിനേഷ് ഫോഗട്ടിനെ വിലക്കിയത് ഒളിംപിക്സ് നിയമാവലി അനുസരിച്ചെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞിരുന്നു. രണ്ടുതവണ പരിശോധന നടത്തിയപ്പോഴും ഭാരം കൂടുതലായിരുന്നു. മതിയായ എല്ലാ സൗകര്യവും താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് നല്‍കിയിരുന്നെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. കായികമന്ത്രിയുടെ പ്രസ്താവനയ്ക്കിടെ ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
അധികാരത്തിൽ ഇരിക്കുന്നവരിൽ ചിലർക്ക് വിനേഷ് ഫോഗട്ട് മെഡൽ നേടുന്നതില്‍ പ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവ് രൺധീപ് സിംഗ് സുർജവാല വിമർശിച്ചിരുന്നു. കോച്ചും ഫിസിഷ്യനും അവധി ആഘോഷിക്കാൻ ആണോ പോയതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശനം.
TAGS: SPORTS | VINESH PHOGAT
SUMMARY: Vinesh phogat announces retirement from sports life
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി കെ. മണികണ്ഠനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇത്തരത്തിലൊരു ഉത്തരവ് വരാനിരിക്കെ രണ്ടുമാസം മുമ്പ് മണികണ്ഠൻ…
പാലക്കാട്: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ്…
ഉത്തരകാശി: ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ തിരച്ചിൽ തുടരുന്നു. 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നിഗമനം. ചൊവ്വാഴ്ച ഒന്നരയോടെയാണ് ഉത്തരകാശിയില്‍…
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചതായി…
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ 1.5 കിലോമീറ്റർ ദൂരത്തിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ബെംഗളൂരു: വിനായക ചതുർഥി ആഘോഷങ്ങളോട് അനുബന്ധിച്ച് പ്ലാസ്റ്റർ ഓഫ് പാരിസിൽ ഗണേശ വിഗ്രഹങ്ങൾ നിർമിക്കുന്നവർക്കെതിരെ കേസെടുക്കാൻ ബിബിഎംപി ചീഫ് കമ്മിഷണർ…