ഗൂഗിളിന് 20 ഡെസില്യണ്‍ ഡോളര്‍ പിഴ ചുമത്തി റഷ്യ. രണ്ടിന് ശേഷം 34 പൂജ്യം വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന നിര്‍ദേശമാണ് മോസ്‌കോ കോടതി നല്‍കിയത്. കോടതി തുടക്കത്തില്‍ പ്രതിദിന പിഴയായി 100,000 റൂബിള്‍ നിശ്ചയിച്ചിരുന്നു, ഇത് ഓകദേശം 1,200 ഡോളര്‍ വരും.
ഈ നിര്‍ദേശം ഗൂഗിള്‍ അനുസരിക്കാത്തതോടെയാണ് ഓരോ ദിവസവും പിഴ ഇരട്ടിയായത്. ശക്തമായ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട സാര്‍ഗ്രാഡ് ടിവി ഉള്‍പ്പെടെ 17 റഷ്യന്‍ മീഡിയ ചാനലുകളില്‍ നിന്നുള്ള ഉള്ളടക്കം ഗൂഗിള്‍ തടഞ്ഞതോടെയാണ് പിഴ കുമിഞ്ഞുകൂടാന്‍ തുടങ്ങിയത്.
ഈ തീരുമാനം റഷ്യയുടെ ആര്‍ട്ടിക്കിള്‍ 13.41 പ്രകാരം നിയമനടപടിക്ക് തുടക്കമിട്ടു. 2022-ലെ ഉക്രെയ്‌നിലെ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തെത്തുടര്‍ന്നുള്ള പ്രചാരണം തടയാനുള്ള പാശ്ചാത്യ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുന്നത്.
TAGS : GOOGLE | FINE
SUMMARY : Russian court fines Google $20 billion
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…