ബെംഗളൂരു: ഗൂഗിൾ മാപ് നോക്കി കാറിൽ യാത്ര ചെയ്‌ത കുടുംബം കൊടുംവനത്തില്‍ കുടുങ്ങി. ബെളഗാവിയിലാണ് സംഭവം. ഭീംഗഡ വന്യജീവി സങ്കേതത്തിലെ വനത്തിലാണ് ബീഹാറിൽ നിന്നുള്ള കുടുംബം കുടുങ്ങിയത്. തുടർന്ന് ഒരു രാത്രി മുഴുവൻ വനത്തിനുള്ളിൽ കഴിയേണ്ടി വന്നു. ഖാനാപുർ പോലീസിന്‍റെ സഹായത്തോടെയാണ് ഇവർ പുറത്തെത്തിയത്.
ബിഹാര്‍ സ്വദേശിയായ രാജ്‌ദാസ് രഞ്ജിത്‌ദാസ് കുടുംബത്തോടൊപ്പം ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് കാറിൽ പോകവേയാണ് സംഭവം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു യാത്ര. യാത്രക്കിടെ പ്രധാന റോഡിൽ നിന്ന് 7-8 കിലോമീറ്റർ മാറി ഷിരോലിക്കും ഹെമ്മദാഗയ്ക്കും ഇടയിലുള്ള കൊടംകാട്ടില്‍ അർദ്ധ രാത്രി ഇവര്‍ കുടുങ്ങുകയായിരുന്നു. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാല്‍ തുടര്‍ന്ന് യാത്ര ചെയ്യാനായില്ല.
അടുത്ത ദിവസം മൂന്നോ നാലോ കിലോമീറ്റർ യാത്ര ചെയ്‌തതിന് ശേഷമാണ് ഇവര്‍ക്ക് മൊബൈൽ നെറ്റ്‌വർക്ക് കണ്ടെത്താനായത്. ഉടൻ 100 ൽ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു.
TAGS: KARNATAKA | GOOGLE MAP
SUMMARY: Group of four travelling in car get lost in Khanapur forest using Google Maps, rescued by cops
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…