LATEST NEWS

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം; പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട്‌ നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍ മുഹമ്മദ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്.

പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം, പാലക്കാട് ഡിസിസിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

പിരായിരിയിലെ മുന്‍ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പ്രീജാ സുരേഷിന്റേതാണ് ആരോപണം. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാര്‍ഡില്‍ സീറ്റ് നല്‍കാമെന്ന് തനിക്ക് ഉറപ്പ് നല്‍കി. എന്നാല്‍ പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ശ്രീജ സുരേഷ് ആരോപിച്ചു.

SUMMARY: Protest over candidate announcement; Mass resignations in Palakkad Congress

NEWS BUREAU

Recent Posts

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

46 minutes ago

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…

2 hours ago

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…

3 hours ago

മണിപ്പൂരിൽ നാഗ–കുക്കി സംഘർഷം അതിരൂക്ഷം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, വീടുകൾക്ക് തീയിട്ടു

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…

3 hours ago

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക…

3 hours ago

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…

4 hours ago