ആലപ്പുഴ: ഗൃഹനാഥൻ വീടിന് തീയിട്ടത്തിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തലവടി സ്വദേശി ഓമന(73) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസമാണ് ഗൃഹനാഥൻ പെട്രോള്‍ ഒഴിച്ച് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്.
ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടില്‍ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്. കിടപ്പുരോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
TAGS : ALAPPUZHA NEWS | DEAD
SUMMARY : The incident where the husband set fire to the house; His wife died while undergoing treatment
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…