ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ‘ഗൃഹ ആരോഗ്യ’പദ്ധതിക്ക് തുടക്കമായി. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നത്തിനും സാംക്രമികവും അല്ലാത്തതുമായ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പാവപ്പെട്ടവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും പദ്ധതി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും ചടങ്ങില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ആരോഗ്യസേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ‘ഗൃഹ ആരോഗ്യ’പദ്ധതി കോലാർ ജില്ലയിലാണ് ആദ്യം നടപ്പാക്കുന്നത്. അടുത്തവർഷത്തോടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 30-നും അതിനുമുകളിലും പ്രായമുള്ള വ്യക്തികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രമേഹം, രക്താതിമർദം, അർബുദം, മാനസികാരോഗ്യ അവസ്ഥകൾ എന്നിവ പദ്ധതിയുടെ പരിധിയിൽ വരും. കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർ, പ്രൈമറി ഹെൽത്ത് കെയർ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടിങ് ഓഫീസർമാർ, ആശാ ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം വീടുതോറുമെത്തി ആരോഗ്യപരിശോധന നടത്തും.
<br>
TAGS : HEALTH
SUMMARY : Gruha Arogya Project Started
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില് തൃണമൂല് കോണ്ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള് ആവശ്യപ്പെടുമെന്ന് പി വി അന്വര്. ഇതുമായി ബന്ധപ്പെട്ട് ഉടന്…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില് ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില് സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല് മാങ്കൂട്ടത്തില് എംഎല്എ പ്രതിയായ ആദ്യ ബലാത്സംഗ കേസില് പരാതിക്കാരി ഹൈക്കോടതിയില്. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില് തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസില് രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…