തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം. ഭർത്താവ് ഗോപൻ സ്വാമി സമാധിയായതാണെന്നും തുറക്കാൻ അനുവദിക്കില്ലെന്നും ഇയാളുടെ ഭാര്യ സുലോചന പറഞ്ഞു.
ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും സുലോചന പറഞ്ഞു ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല, നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. സമാധി തുറക്കാൻ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻ സ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു. സമാധി തുറന്നു പരിശോധിക്കാനുള്ള ജില്ലാ കലക്ടറിന്റെ ഉത്തരവുമായാണ് പോലീസ് എത്തിയത്.
എന്നാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളും സ്ഥലത്തെത്തി. ഒടുവില്‍, ഭാര്യയേയും മക്കളേയും അറസ്റ്റ് ചെയ്ത് നീക്കി. ബഹളം ഉണ്ടാക്കിയ ആള്‍ക്കാരെയും സംഭവ സ്ഥലത്ത് നിന്ന് നീക്കി. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്.
TAGS : LATEST NEWS
SUMMARY : Protest in front of Gopan Samadhi; The family will not allow the grave to be opened
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…