മുംബൈ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഗോവയിൽ സബ് കളക്ടറായിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി വിജയ് വേലായുധൻ (33) ആണ് മരിച്ചത്. ഡോംബിവലിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഐഎഎസ് ഉപേക്ഷിച്ച വിജയ് നിലവിൽ ഗൂഗ്ളിൽ ഹെഡ് ഓഫ് സ്ട്രാറ്റജി ആയാണ് പ്രവർത്തിക്കുന്നത്. ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം നിശ്ചയിച്ചത്. സഹപാഠിയായ പെൺകുട്ടിയായിരുന്നു വധു. പെരുമ്പാവൂർ സ്വദേശിയായ വേലായുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. വിവാഹ ഒരുക്കങ്ങൾക്കായി മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു മരണം.
ഗൂഗിളിന്റെ സിംഗപ്പൂർ ഓഫിസിൽ ഐടി വിദഗ്ധനായ വിജയ് വർക്ക് ഫ്രം ഹോം വ്യവസ്തയിലാണ് ജോലി ചെയ്തിരുന്നത്. താനെയില്‍ പുതിയൊരു ഫ്ലാറ്റ് അടുത്തിടെ യുവാവ് വാങ്ങിയിരുന്നു. പുറത്ത് കുറിപ്പെഴുതി വെച്ച് വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പോലീസിൽ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: NATIONAL | DEATH
SUMMARY: Malayali youth who was sub collector in Goa dies
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഞായറാഴ്ച ഇ മെയില്‍ വഴിയാണ് വിമാനത്താവള ഡയറക്ടർക്ക് ബോംബ് ഭീഷണി. സന്ദേശം…
തുമക്കൂരു: കർണാടകയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. ശങ്കരമൂർത്തി(50) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവരെ…
ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ റൈഡർമാർ നിരാഹാര സമരം നടത്തി. ബൈക്ക് ടാക്സി വെൽഫെയർ…
ന്യൂഡൽഹി: ട്രെയിൻ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയം നിലവിലെ 4 മണിക്കൂർ മുമ്പ് എന്നതിൽ നിന്ന് 8 മണിക്കൂർ മുമ്പാക്കാനുള്ള…
കോഴിക്കോട്: എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന പതിനെട്ടാമത്…
ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. 2028 വരെ- അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി…