പനാജി: ഗോവ തീരത്ത് കണ്ടെയ്‌നർ മർച്ചൻ്റ് കാർഗോ കപ്പലിൽ വൻ തീപിടിത്തം. ഗോവയിൽ നിന്ന് 102 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് അകലെയുള്ള എം.വി മാർസ്ക് ഫ്രാങ്ക്ഫർട്ട് കപ്പലിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഫിലിപ്പിനോ പൗരനാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം. 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ചരക്കിറക്കിയതിന് ശേഷം കൊളംബോയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ എത്രയും വേഗം കപ്പലിലിനെ കണ്ടെത്താനും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരാനുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉടൻ തന്നെ ഒരു കപ്പൽ വഴിതിരിച്ചുവിട്ടു. കൂടാതെ, വ്യോമ നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനവും രംഗത്തിറക്കി.
കപ്പലിൽ ഇൻ്റർനാഷണൽ മാരിടൈം ഡേഞ്ചറസ് ഗുഡ്‌സ് (ഐഎംഡിജി) ചരക്കുണ്ടായിരുന്നുവെന്നും കപ്പലിൻ്റെ മുൻഭാഗത്ത് സ്‌ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. പ്രക്ഷുബ്ധമായ കടലും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് കോസ്റ്റ് ഗാർഡ് കപ്പൽ തീപിടിച്ച കപ്പലിന് സമീപം എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്, തീയണയ്ക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഗോവയിൽ നിന്ന് രണ്ട് ഐസിജി കപ്പലുകളും അയച്ചിട്ടുണ്ട്.
<BR>
TAGS : GOA | FIRE ACCIDENT | CARGO SHIP
SUMMARY : Huge fire breaks out on cargo ship off Goan coast. One died
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…