ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ബെംഗളൂരു: എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്തു. ബെല്ലന്തൂരിലും ഹൊസൂരിലുമുള്ള എടിഎമ്മുകളാണ് തകർത്തത്. 16.5 ലക്ഷം രൂപ മോഷണം പോയതായി ബാങ്ക് അധികൃതർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്ന മോഷ്ടാവിൻ്റെ മുഖം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖം മറച്ചാണ് പ്രതി കവർച്ച ചെയ്തത്.

സിസിടിവി ദൃശ്യങ്ങളിൽ, കൈയിൽ കറുത്ത സ്‌പ്രേ കാണുമായി കണ്ണട ധരിച്ച് പ്രതി എടിഎമ്മിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായിട്ടുണ്ട്. സിസിടിവി കാമറയിലും എടിഎമ്മിൻ്റെ ചില ഭാഗങ്ങളിലും ഇയാൾ കറുത്ത പെയിൻ്റ് അടിച്ചു. തുടർന്ന്, ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കുകയായിരുന്നു. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU UPDATES | ATM | THEFT
SUMMARY: Man steals from two ATMs in the city in one day

Savre Digital

Recent Posts

പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് പോലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് കൊച്ചുള്ളൂരില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ്…

3 minutes ago

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി

റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലി യിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി. തരാലിയിലെ സബ്…

21 minutes ago

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി

കോഴിക്കോട്: മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച…

31 minutes ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ഓണ്‍ലൈന്‍ വതുവെപ്പ്, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയുടെയും ബന്ധുക്കളുടെയും വീടുകളിലും…

48 minutes ago

മലയാളി യുവാവിനെ മൈസൂരുവിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി യുവാവിനെ മൈസൂരു സബേർബൻ ബസ് ടെർമിനലിനു സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുതിരേരി ചെട്ടുപറമ്പിൽ…

2 hours ago

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ആന്റണി പെരേരയുടെ മകൻ…

2 hours ago