ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ് ബീരനുര (19) എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ സംഖ്യ അഞ്ചായി ഉയർന്നു. ബസവരാജ് (40), ഇംഗലഹള്ളി സ്വദേശി നിജലിംഗപ്പ ബെപുരി (58), ഉങ്കൽ സ്വദേശി സഞ്ജയ് സാവദട്ടി (17) എന്നിവർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി സായിനഗർ ക്ഷേത്രത്തിനുസമീപത്താണ് സിലിൻഡർ പൊട്ടിത്തെറിച്ചത്. ഒൻപത് അയ്യപ്പഭക്തർക്ക് സംഭവത്തിൽ പൊള്ളലേറ്റു. ഹുബ്ബള്ളി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു മരിച്ച അഞ്ച് പേരും. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷംരൂപ അനുവദിച്ചതായി മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
TAGS: KARNATAKA | ACCIDENT
SUMMARY: Death toll in Hubbali gas cylinder blast incident rises to 5 as two more Ayyappa devotees succumb to injuries
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…
ബെംഗളൂരു: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അബുദാബി കേന്ദ്രമായുളള ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് സ്റ്റാഫ്നഴ്സ് (പുരുഷന്‍) 50 ഒഴിവുകളിലേയ്ക്ക്…
കണ്ണൂര്‍: പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാറാട്ട് മൊട്ടേമ്മല്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…