ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ് ബീരനുര (19) എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ സംഖ്യ അഞ്ചായി ഉയർന്നു. ബസവരാജ് (40), ഇംഗലഹള്ളി സ്വദേശി നിജലിംഗപ്പ ബെപുരി (58), ഉങ്കൽ സ്വദേശി സഞ്ജയ് സാവദട്ടി (17) എന്നിവർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രി സായിനഗർ ക്ഷേത്രത്തിനുസമീപത്താണ് സിലിൻഡർ പൊട്ടിത്തെറിച്ചത്. ഒൻപത് അയ്യപ്പഭക്തർക്ക് സംഭവത്തിൽ പൊള്ളലേറ്റു. ഹുബ്ബള്ളി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു മരിച്ച അഞ്ച് പേരും. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷംരൂപ അനുവദിച്ചതായി മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

TAGS: KARNATAKA | ACCIDENT
SUMMARY: Death toll in Hubbali gas cylinder blast incident rises to 5 as two more Ayyappa devotees succumb to injuries

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചെമ്മാട് ചക്കിപ്പറമ്പത്ത് സ്വദേശി സി. പി. അബ്ദുൾ റസാഖ് എന്ന...

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി...

അയ്യപ്പഭക്തരുമായി വാക്കുതര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്‌ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയില്‍ നിന്ന്...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കനത്ത വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ...

സംസ്ഥാനത്ത് ഇടിയും മഴയും തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

സ്വത്ത് തർക്കം: ബെംഗളൂരുവിൽ സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു, അഭിഭാഷകൻ ഒളിവിൽ

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് സഹോദരന്‍ അടിച്ചുകൊന്നു. ബെല്ലന്ദൂർ...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗിയെ...

കോഴിക്കോട് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്. രാമനാട്ടുകരയില്‍ നിന്ന്...

Related Articles

Popular Categories