Categories: NATIONALTOP NEWS

ഗ്രീനിച്ച് മെറിഡിയന് മുമ്പേ ഇന്ത്യയ്ക്ക് സ്വന്തമായി സമയക്രമം; പാഠ്യപദ്ധതി പരിഷ്‌കരിച്ച്‌ എന്‍സിഇആര്‍ടി

പുതിയ ദേശിയ വിദ്യാഭ്യാസ നയമനുസരിച്ച്‌ പാഠ്യപദ്ധതി പരിഷ്‌കരിച്ച്‌ എന്‍സിഇആര്‍ടി. ഹിസ്‌റ്ററി, ജിയോഗ്രഫി, സിവിക്‌സ് എന്നീ മൂന്ന് പുസ്‌തകങ്ങളെ ഒരു പുസ്‌തകത്തിലേക്ക് വെട്ടിച്ചുരുക്കിയാണ് പുതിയ പരിഷ്‌കാരം. എക്സ്പ്ലോറിങ് സൊസൈറ്റി- ഇന്ത്യ ആന്‍റ് ബിയോണ്ട് എന്നാണ് പുതിയ പുസ്ത്തകത്തിന്‍റെ പേര്. മഹാഭാരതം, വിഷ്ണുപുരാണം തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൾ ഉദ്ധരിച്ച് എങ്ങനെയാണ് ഭാരതം എന്നപേര് ഉണ്ടായത് എന്ന് പഠിപ്പിക്കാൻ ഒരു മുഴുനീള അധ്യായം തന്നെ പുസ്‌തകത്തിലുണ്ട്.

നിരവധി സംസ്‌കൃത പാദങ്ങളും പുസ്‌തകത്തിൽ കാണാം. സംസ്‌കൃത പദങ്ങളുടെ ശരിയായ ഉച്ചാരണത്തിനായി അക്ഷരങ്ങൾക്ക് മുകളിൽ ഡയാക്രിറ്റിക്‌സും ചേര്‍ത്തിട്ടുണ്ട്. പരിഷ്‌കരിച്ച ആറാം ക്ലാസ്‌ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിൽ ഹാരപ്പൻ നദീതട സംസ്‌കാരത്തെ സിന്ധു-സരസ്വതി നാഗരികത എന്ന പേരിലാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ദേശിയ വിദ്യാഭ്യാസനയത്തിന്‍റെ ആദ്യ സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തമായ എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടിലാണ് പരാമർശം. സരസ്വതി നദിയുടെ വരൾച്ചയാണ്‌ ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്നാണ്‌ എന്‍സിഇആര്‍ടി പുറത്തിറക്കിയ പുസ്‌തകത്തിലുള്ളത്. ഈ നദി ഇന്ന് ഇന്ത്യയിൽ ഘഗ്ഗർ എന്ന പേരിലും പാക്കിസ്ഥാനിൽ ഹക്ര എന്ന പേരിലും അറിയപ്പെടുന്നതായും പുസ്‌തകത്തിൽ എഴുതിയിട്ടുണ്ട്.

പാഠപുസ്‌തകത്തിൽ നിരവധി മാറ്റങ്ങളാണ് എൻസിഇആർടി കൊണ്ടുവന്നിട്ടുള്ളത്. സംസ്‌കൃത പദങ്ങൾ ഉൾപ്പെടുത്തുകയും സമയം കണക്കാക്കുന്ന ഗ്രീനിച്ച് രേഖയ്ക്കും ഇന്ത്യൻ പതിപ്പ്‌ അവതരിപ്പിച്ചിരിക്കുകയാണ്‌. ഗ്രീനിച്ച് മെറിഡിയൻ നിശ്ചയിക്കുന്നതിനും നൂറ്റാണ്ടുകൾ മുമ്പ് ഇന്ത്യയ്ക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെന്നും ഉജ്ജയിനിലൂടെയാണ് കടന്നുപോയിരുന്നതെന്നും പാഠഭാഗത്തിൽ പറയുന്നു.

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ ചാൻസലർ എം.സി. പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ പാഠപുസ്‌തകങ്ങളുടെ രൂപകൽപ്പന. സുധാ മൂർത്തി, മഞ്ജുൾ ഭാർഗവ, ശങ്കർ മഹാദേവൻ, ബിബേക് ദെബ്രോയ്, ഡോ. ചാമു കൃഷ്‌ണ ശാസ്‌ത്രി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.

TAGS: NATIONAL | NCERT
SUMMARY: India Had Own Prime Meridian Passing Through Ujjain: New NCERT Textbook

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

5 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

6 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

6 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

6 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

7 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

7 hours ago