Categories: KARNATAKATOP NEWS

ഗൗരി ലങ്കേഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വമ്പിച്ച സ്വീകരണം

ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വൻ സ്വീകരണം. ആറ് വർഷം ജയിലിൽ കഴിഞ്ഞ പരശുറാം വാഗ്‌മോറിനും മനോഹർ യാദവെയ്ക്കും ഒക്ടോബർ 9 ന് ബെംഗളൂരു സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയും ഒക്ടോബർ 11 ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഔദ്യോഗികമായി മോചിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. വിജയപുരയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയ അവരെ പ്രാദേശിക ഹിന്ദു സംഘടന അനുകൂലികൾ മാലകളും ഓറഞ്ച് ഷാളുകളും നൽകി സ്വീകരിക്കുകയായിരുന്നു.

വാഗ്‌മോറിനും യാദവെയ്ക്കും പുറമേ, അമോൽ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവൻഷി, റുഷികേശ് ദേവദേക്കർ, ഗണേഷ് മിസ്കിൻ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവർക്ക് ഒക്ടോബർ 9ന് ജാമ്യം ലഭിച്ചിരുന്നു. സംഭവത്തെ ഭരണപക്ഷമായ കോൺഗ്രസ് നേതാക്കൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കൊലക്കേസിൽ ഉൾപ്പെട്ട പ്രതികളെ ഇത്തരത്തിൽ സ്വീകരിക്കുന്നത് കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ്‌ നേതാക്കൾ ചൂണ്ടിക്കാട്ടി.

2017 സെപ്റ്റംബർ അഞ്ചിന് രാത്രി ജോലി കഴിഞ്ഞ് ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൗരി ലങ്കേഷിനെ വീടിനു മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ 2018 നവംബറിൽ 18 പേരെ പ്രതികളായി ചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഇവരെല്ലാവരും സനാതൻ സൻസ്ത, ശ്രീ റാം സേന എന്നീ സംഘടനകളുടെ പ്രവർത്തകരാണ്.

 

TAGS: KARNATAKA | GOWRI LANKESH

SUMMARY: Gauri Lankesh murder accused felicitated by pro-Hindu groups in Karnataka

Savre Digital

Recent Posts

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്‌…

45 minutes ago

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…

1 hour ago

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

2 hours ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

3 hours ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

4 hours ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

5 hours ago