ബെംഗളൂരു: വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎ. കേന്ദ്രമന്ത്രിയും കർണാടക ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകനാണ് നിഖിൽ.
ബിജെപി എംഎൽസി സ്ഥാനം രാജിവച്ച് ബുധനാഴ്ച കോൺഗ്രസിൽ ചേർന്ന സി.പി. യോഗേശ്വർ ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് എച്ച്‌ഡി കുമാരസ്വാമി വിജയിച്ച് കേന്ദ്രമന്ത്രിയയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ചന്നപട്ടണയെ കൂടാതെ സന്ദൂർ, ഷിഗ്ഗാവ് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. നവംബർ 13നാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്.
TAGS: KARNATAKA | BYPOLLS
SUMMARY: NDA fields Nikhil Kumaraswamy from Channapatna
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…
മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…
കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്…