ബെംഗളൂരു: ബെംഗളൂരു ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സ്വകാര്യ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന നഞ്ചെഗൗഡ (45), ഡ്രൈവറും കനകപുര ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് (36), ക്ഷീര സഹകരണ സംഘത്തിലെ അംഗമായ കുമാർ എച്ച്. വി. (41) എന്നിവരാണ് കൊല്ലപ്പെട്ടത്. കനകപുര താലൂക്കിലെ ശിവനഹള്ളി, ഹനുമാൻഹള്ളി ഗ്രാമങ്ങളിലെ താമസക്കാരായിരുന്നു ഇവരെല്ലാം. മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര എസ്.യു.വി എന്നീ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. സ്കോർപിയോയിൽ സഞ്ചാരിച്ചവരാണ് കൊല്ലപ്പെട്ടത്. എസ്. യു. വിയിൽ സഞ്ചരിച്ച രണ്ട് പേർക്ക് നിസാര പരുക്കുകളേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ ചന്നസാന്ദ്ര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 160 കിലോമീറ്റർ വേഗതയിലാണ് മഹീന്ദ്ര സ്‌കോർപിയോ സഞ്ചാരിച്ചിരുന്നത്. ഇതിനിടെ കാറിൻ്റെ ടയറുകൾ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു. സ്കോർപിയോയിൽ എയർബാഗുകൾ വിന്യസിച്ചിട്ടില്ല. എന്നാൽ എസ്.യു.വിയിൽ എയർബാഗുകൾ ഉണ്ടായിരുന്നതിനാൽ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ രാജരാജേശ്വരി നഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കെംഗേരി ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: BENGALURU UPDATES | ACCIDENT
SUMMARY: High-speed crash kills three, injures two
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…