ന്യൂഡൽഹി: വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ. തിരുവനന്തപുരം IISU വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശത്ത് പ്രവർത്തിപ്പിച്ചാണ് ഐഎസ്‌ആർഒ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘നടക്കുന്ന റോബോട്ടിനെ’ ബഹിരാകാശത്ത് എത്തിച്ച് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് നേട്ടം.
റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റർ എന്നതിനെയാണ്
ചലിക്കുന്ന യന്ത്രക്കൈ എന്ന് വിശേഷിപ്പിക്കുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടക്കുക, നിരീക്ഷണങ്ങള്‍ നടത്തുക, അല്ലറചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തുക, അവശിഷ്ടങ്ങള്‍ ശേഖരിക്കുക എന്നിവയെല്ലാം ഈ റോബോട്ടിക് കൈ ചെയ്യുന്നതാണ്. ബഹിരാകാശത്ത് എത്തിയ റോക്കറ്റിന്റെ ഭാഗങ്ങള്‍ പുനരുപയോഗിക്കുന്ന പോയം 4ല്‍ ആണ് യന്ത്രക്കൈ നിലവില്‍ പ്രവർത്തിക്കുന്നത്.
സ്പേഡെക്സ് ഉപഗ്രങ്ങളെ വിക്ഷേപിച്ച പി.എസ്.എല്‍.വി C60 ദൗത്യത്തിലായിരുന്നു ഇസ്രോയുടെ ഈ യന്ത്രക്കൈ ബഹിരാകാശത്തേക്ക് അയച്ചതെന്ന് അധികൃതർ അറിയിച്ചു. ഭാവിയില്‍ ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശ നിലയത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ നിലയത്തില്‍ പ്രവർത്തിക്കേണ്ട യന്ത്രക്കൈയുടെ പ്രാഥമിക രൂപമായി ഇതിനെ വിലയിരുത്താം.
TAGS : ISRO
SUMMARY : ISRO has launched India’s first space robotic arm
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…