ബെംഗളൂരു: ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി. ഓഫിസിൽ പൈപ്പ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. ഡിസി ഓഫിസിലേക്ക് മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡിസി ഓഫിസിൽ രണ്ട് പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ബോംബ് പൊട്ടിതത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഇതേതുടർന്ന് അധികൃതർ കെട്ടിടം ഒഴിപ്പിക്കുകയും ജീവനക്കാർക്ക് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇമെയിൽ ലഭിച്ചയുടൻ, ഡെപ്യൂട്ടി കമ്മീഷണർ ശിൽപ നാഗ് പോലീസ് സൂപ്രണ്ട് ബി.ടി. കവിതയെയും ഉന്നത ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ബോംബ് സ്ക്വാഡും (ബിഡിഡിഎസ്), സ്നിഫർ ഡോഗ് സ്ക്വാഡും ചേർന്ന് കെട്ടിടത്തിന്റെ മൂന്ന് നിലകളിലും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചാമരാജ്നഗർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | BOMB THREAT
SUMMARY: Chamarajanagar DC’s office evacuated after bomb threat email
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…