കറാച്ചി: ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 38.2 ഓവറിൽ 179 റൺസിന് ആൾഔട്ടായി. ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് ബിയിൽ ഒന്നാംസ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി പ്രവേശം.വാന്‍ഡെര്‍ ഡസന്റെയും ഹെന്റിച്ച് ക്ലാസന്റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കക്ക് തുണയായത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. 72 റണ്‍സെടുത്ത വാന്‍ഡെര്‍ ഡസന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്ലാസന് 64 റണ്‍സ് എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് എടുത്തു. ആദില്‍ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറില്‍ 179 റണ്‍സില്‍ ഓള് ഔട്ടാകുകയായിരുന്നു. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോഫ്ര ആര്‍ച്ചര്‍ 25 റണ്‍സും ബെന്‍ ഡക്കറ്റ് 24 റണ്‍സുമെടുത്തു.
<BR>
TAGS : CHAMPIONS TROPHY
SUMMARY : Champions Trophy; South Africa defeat England
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…