ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ നാലുവിക്കറ്റിന് തകർത്തു. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം കൂടിയാണിത്. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് ആണ് ഇന്ത്യയുടെ മറുപടി. കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ടീം ആയി ഇന്ത്യ മാറി. രണ്ട് ട്രോഫികൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ തകർത്തത്.
നേരത്തേ 2002, 2013 വർഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. തുടക്കം മുതൽ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകൾ നേരിട്ട് 76 റൺസ് നേടി. 48 റൺസ് നേടിയ ശ്രേയസ് അയ്യരും വിജയത്തിൽ നിർണായകമായി. 49-ാം ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിൽനിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് കൈപ്പിടിച്ചത്.
സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരുക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തിൽ വിൻഡീസ് ഇതിഹാസം ബ്രെയിൻ ലാറയുടെ റെക്കോഡിനൊപ്പമെത്തി. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായി 12 തവണ ലാറയ്ക്കും ടോസ് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുടെ നാലാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്.
TAGS: SPORTS | CRICKET
SUMMARY: India gets historic won against kiwies in Champions trophy
ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി.…
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…
കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…