Categories: SPORTSTOP NEWS

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡിനെതിരെ രോഹിത് ശർമ്മ കളിച്ചേക്കില്ല

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് കനത്ത തിരിച്ചടി. ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിച്ചേക്കില്ല. മാർച്ച് രണ്ടിന് ​ദുബായിലാണ് മത്സരം. പാക് ടീമിന് എതിരെയുള്ള മത്സരത്തിന് ശേഷം രോ​ഹിത് ശർമയെ പേശിവലിവ് അലട്ടുന്നുണ്ടെന്നാണ് സൂചന. ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളെയും രോഹിത് ശർമ പരിശീലന സെഷനുകളിൽ നേരിട്ടില്ല.

സ്ട്രെം​ഗ്ത് ആൻഡ് കണ്ടീഷനിം​ഗ് കോച്ച് സോഹം ദേശായിക്കൊപ്പം താരം ജോ​ഗിങ് ആരംഭിച്ചിരുന്നു. നെറ്റ് സെഷനിലുടനീളം മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീറുമായി മറ്റു പരിശീലകരുമായും ചർച്ചകളിലായിരുന്ന താരം ഒരു പന്ത് പോലും നേരിട്ടതുമില്ല. ന്യൂസിലൻഡിനെതിരെയുള്ള മത്സരമാകും പോയിന്റ് ടേബിളിൽ ഇന്ത്യയുടെ സ്ഥാനം തീരുമാനിക്കുക. ബംഗ്ലാദേശ്, പാകിസ്താൻ എന്നിവർക്കെതിരെയുള്ള വിജയത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

TAGS: SPORTS
SUMMARY: Rohit Sharma might be rested for New Zealand game

Savre Digital

Recent Posts

ഹൃദയത്തോടെ 100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം’! സന്തോഷം പങ്കിട്ട് മോഹൻലാൽ

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…

27 minutes ago

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും നാസർ ഫൈസി കൂടത്തായി രാജിവച്ചു

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…

37 minutes ago

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

1 hour ago

ക്രിസ് കൈരളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…

2 hours ago

വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…

2 hours ago

കാലിഫോർണിയയിൽ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍

വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…

3 hours ago