ചാമ്പ്യൻസ് ട്രോഫിക്കായി നിലപാട് വ്യക്തമാക്കി ഇന്ത്യ. മത്സരത്തിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചു. സമാനമായി പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിലാകും നടത്തുക. ഇതു സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
പാകിസ്താന്റെ നിബന്ധന ഐസിസി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. നേരത്തെ ഐസിസിയുടെ ബോർഡ് മീറ്റിംഗ് മാറ്റിവച്ചിരുന്നു. എസിസിയോ (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) ഐസിസിയോ (അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ) നടത്തുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഇന്ത്യയോ പാകിസ്താനോ പരസ്പരം ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യില്ല. 2027 വരെയാണ് ഈ തീരുമാനം. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ദുബായിൽ നടത്താനാണ് തീരുമാനം.
ഇന്ത്യ അടുത്തവർഷം വനിതകളുടെ ലോകകപ്പും ഏഷ്യാ കപ്പും സംഘടിപ്പിക്കുന്നുണ്ട്. 2026 ടി-20 ലോകകപ്പ് ശ്രീലങ്കയ്‌ക്ക് ഒപ്പം ആതിഥേയത്വം വഹിക്കുന്നുണ്ട്. ഈ ടൂർണമെന്റുകളിലൊന്നും പങ്കെടുക്കാൻ പാകിസ്താൻ ഇന്ത്യയിലേക്ക് വരില്ല.
TAGS: SPORTS | CRICKET
SUMMARY: India clears stand about pakistan in champions trophy
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…