Categories: SPORTSTOP NEWS

ചിന്നസ്വാമിയിൽ ഡി കോക്ക് ഷോ; ആർസിബിക്ക് ലക്ഷ്യം 182

ബെംഗളൂരു: ഐപിഎൽ പതിനേഴാം സീസണിലെ വാശിയേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മികച്ച സ്‌കോർ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ആർസിബി ആദ്യം ലഖ്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർ ക്വിന്റൺ ഡി കൊക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് ലഖ്‌നൗ മികച്ച സ്‌കോർ പടുത്തുയർത്തിയത്.

മികച്ച തുടക്കം കിട്ടിയ ക്യാപ്റ്റൻ കെഎൽ രാഹുലിന് പക്ഷേ നീണ്ട ഇന്നിംഗ്‌സ് കളിയ്ക്കാൻ കഴിഞ്ഞില്ല. ഡി കോക്കും രാഹുലും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ് എൽഎസ്‌ജിയെ മുന്നോട്ട് നയിച്ചത്. പതിനാല് പന്തിൽ 20 റൺസെടുത്ത രാഹുൽ രണ്ട് സിക്‌സർ പറത്തി തുടക്കം ഗംഭീരകമാക്കിയപ്പോൾ മികച്ചൊരു ഇന്നിംഗ്‌സ് തന്നെ ആരാധകർ പ്രതീക്ഷിച്ചു.

എന്നാൽ ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ ബോൾ കൊണ്ട് തിളങ്ങിയപ്പോൾ രാഹുലിന് പവലിയനിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. നാലോവർ പന്തെറിഞ്ഞ മാക്‌സ്‌വെൽ വെറും 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. വൺ ഡൗണായി ഇറങ്ങിയ മലയാളി താരം ദേവദത്ത് പടിക്കൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തി.

ആർസിബിക്ക് വേണ്ടി യാഷ് ദയാൽ, ടോപ്‌ലി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറാമതാണ് ലഖ്‌നൗ. ആർസിബി ആവട്ടെ പട്ടികയിൽ മുംബൈക്ക് തൊട്ട് മുകളിൽ ഒൻപതാം സ്ഥാനത്താണ്. അതിനാൽ താനെ രണ്ട് ടീമുകൾക്കും മത്സരം നിർണായകമാണ്.

The post ചിന്നസ്വാമിയിൽ ഡി കോക്ക് ഷോ; ആർസിബിക്ക് ലക്ഷ്യം 182 appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 21ന്

ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…

4 hours ago

അമ്മ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം, പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…

4 hours ago

കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളി മാധ്യമ പ്രവർത്തകൻ പി ആര്‍ രമേശ് നിയമിതനായി

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…

5 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ, ഫലം രാവിലെ 8 മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…

5 hours ago

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…

5 hours ago

ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം 14ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…

6 hours ago