Categories: NATIONALTOP NEWS

ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിലെ ആവശ്യം കോടതി തള്ളി

ഹിന്ദു പുരോഹിതനും ഇസ്കോണ്‍ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജികളും തള്ളി ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി. ചിന്മയ് ദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളാണ് തള്ളിയത്.

ഹർജി സമർപ്പിച്ച സുപ്രീംകോടതി അഭിഭാഷകൻ രബീന്ദർ ഘോഷിനെ കോടതിക്ക് പുറത്ത് ചിലർ ആക്രമിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയർത്തിയ ദാസ്, പ്രതിഷേധ റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് നവംബർ 25നാണ് അറസ്റ്റിലായത്.

അടുത്ത മാസമാണ് ദാസിന്റെ ജാമ്യം പരിഗണിക്കുന്നത്. ദാസ് അടക്കം 17 സന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ദാസിന് ജയിലില്‍ ഭക്ഷണവും മരുന്നുമായെത്തിയ സന്യാസിമാരെ അറസ്റ്റിലാക്കുകയും ചെയ്തിരുന്നു.

TAGS : LATEST NEWS
SUMMARY : The court rejected the bail plea of ​​Chinmay Krishnadas

Savre Digital

Recent Posts

കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…

6 minutes ago

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ്

മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…

38 minutes ago

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…

54 minutes ago

കുട്ടികള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടച്ചാല്‍ ഇവിടെ മുഴുവൻ ഇരുട്ടാകില്ല; പ്രകാശ് രാജിനെതിരെ ദേവനന്ദ

തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…

1 hour ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്‌ എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…

1 hour ago

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…

2 hours ago