Categories: NATIONALTOP NEWS

ചിലർ കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നു, പാവപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ ചിലർക്ക് ബോറടി’; രാഹുൽ ഗാന്ധിയുടെ ബോറിംഗ് പരാമർശത്തെ വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വിനോദത്തിനായി കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിലെ ദരിദ്രരെ കുറിച്ചുള്ള ചർച്ചകൾ വിരസമായി തോന്നാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ലോക്സഭ പ്രതിപക്ഷ നേതാവ് ​രാഹുൽ ഗാന്ധിക്കെതിരെയാണ് മോദി വിമർശനം ഉന്നയിച്ചത്.

പതിനാലാം തവണയും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പറയാന്‍ തനിക്ക് അവസരം നല്‍കിയ ജനങ്ങളോട് നന്ദി പറയുന്നുവെന്ന മുഖവുരയോടെയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ചിലനേതാക്കൾ ആഡംബരംനിറഞ്ഞ കുളിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, തങ്ങളുടെ ശ്രദ്ധ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണെന്നും മോദി പറഞ്ഞു.

അഞ്ച് പതിറ്റാണ്ടുകളായി ” ഗരീബി ഹഠാവോ ” മുദ്രാവാക്യങ്ങൾ നൽകിയതിന് കോൺഗ്രസിനെയും മോദി പരിഹസിച്ചു. ഗരീബി ഹഠാവോ മുദ്രാവാക്യം കേട്ടുവെന്നും എന്നാൽ അത് നടപ്പാക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും മോ​ദി പറഞ്ഞു. ഞങ്ങൾ യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നു, അതേസമയം, ചില പാർട്ടികൾ നടപ്പാക്കാൻ കഴിയാത്ത വാഗ്‌ദാനങ്ങൾ നൽകി അവരെ വിഡ്ഢികളാക്കുന്നു. ഇവർ യുവാക്കളുടെ ഭാവിയിന്മേൽ ദുരന്തങ്ങളായി മാറുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ‌ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു

ഞങ്ങൾ വ്യാജ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കാറില്ല. മറിച്ച് യഥാർഥ വികസനമാണ് ഞങ്ങൾ നൽകിയത്. മിസ്റ്റർ ക്ലീൻ എന്നായിരുന്നു ഒരു പ്രധാനമന്ത്രിയെ വിളിക്കാറ്. കേന്ദ്രത്തിൽനിന്ന് ഒരു രൂപ നൽകിയാൽ, 15 പൈസ മാത്രമേ ജനങ്ങൾക്ക് ലഭിക്കാറുള്ളൂയെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ദരിദ്രരുടെ വേദനയും സാധാരണക്കാരുടെ കഷ്‌ടപ്പാടുകളും എളുപ്പം മനസിലാക്കാൻ സാധിക്കില്ല. അതിന് ‘പാഷൻ’ വേണം, ചിലർക്ക് അതില്ല. ഓല മേഞ്ഞ മേൽക്കൂരയ്ക്കു കീഴിൽ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടും തകർന്ന സ്വപ്നങ്ങളും എല്ലാവർക്കും മനസിലാകണമെന്നില്ല’, മോദി പറഞ്ഞു.

രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ ആലോചിക്കാതെ, അനർഹരായ 10 കോടിപ്പേരെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്ന് സർക്കാർ നീക്കി. 10 വർഷത്തിനിടെ ആദായനികുതി കുറച്ച് മധ്യവർഗത്തിന്റെ സേവിങ്സ് വർധിപ്പിച്ചു. 2014-ന് മുമ്പ് നികുതി ബോബുകളും ബുള്ളറ്റുകളുമായിരുന്നു തൊടുത്തുവിട്ടത്. അത് ജനജീവിതത്തെ ബാധിച്ചു. തങ്ങൾ ക്രമേണ ആ മുറിവുണക്കിയെന്നും മോദി അവകാശപ്പെട്ടു.രണ്ടുലക്ഷം രൂപവരെയായിരുന്നു 2013-14 കാലഘട്ടത്തിൽ ആദായനികുതി പരിധി. എന്നാൽ, ഇന്ന് ഇപ്പോൾ അത് 12 ലക്ഷമായി ഉയർത്തി. ഞങ്ങൾ മുറിവുണക്കുക മാത്രമല്ല, അതിന് മുകളിൽ ബാൻഡേജിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
<BR>
TAGS : NARENDRA MODI | LOKSABHA
SUMMARY : PM criticizes Rahul Gandhi’s boring remarks; Some people do photoshoots in huts, some get bored when he talks about the poor

Savre Digital

Recent Posts

ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്സിനുള്ളില്‍ പാമ്പ്; പരാതി നല്‍കി യുവതി

ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…

41 minutes ago

ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…

52 minutes ago

ഷോൺ ജോർജിന് വീണ്ടും തിരിച്ചടി; സിഎംആർഎൽ കേസിൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…

59 minutes ago

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസി തൊഴിലാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…

1 hour ago

കേരളസമാജം ബാഡ്മിന്റൺ ടൂർണമെന്റ് 17 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…

1 hour ago

ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, എല്ലാ ജില്ലകളിലും മഴ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…

2 hours ago