Categories: KERALATOP NEWS

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ഇന്ന് സുപ്രിം കോടതിയില്‍ അവസാന പ്രവൃത്തിദിനം

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ഇന്ന് സുപ്രിം കോടതിയില്‍ അവസാന പ്രവൃത്തിദിനം. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് മറ്റന്നാള്‍ വിരമിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ചരിത്രപരമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചാണ് ചന്ദ്രചൂഢ് പടിയിറങ്ങുന്നത്.

സ്വകാര്യത മൗലികഅവകാശമാണോ എന്ന ചോദ്യത്തിന് അതേയെന്ന് തന്നെയായിരുന്നു ചന്ദ്രചൂഢ് എഴുതിയ വിധിന്യായം. സ്വവർഗ ലൈംഗികത കുറ്റകൃത്യമാക്കിയ 19-ാം നൂറ്റാണ്ടിലെ നിയമം അദ്ദേഹം കാറ്റില്‍പറത്തി. വിവിധ കേസുകളില്‍ അർണാബ് ഗോസ്വാമി മുതല്‍ ആള്‍ട്ട് സഹസ്ഥാപകൻ സുബൈർ വരെയുള്ളവർക്ക് ജാമ്യം നല്‍കി.

ഭരണഘടനാ മൂല്യങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്ന എഡിഎം ജബല്‍പൂർ വിധി ന്യായത്തിലൂടെ പിതാവും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി ചന്ദ്രചൂഢിന്‍റെ വിധിയേയും തള്ളിക്കളഞ്ഞു. അവസാന വർഷം മാത്രം 18 ഭരണഘടന ബെഞ്ചില്‍ തീരുമാനമെടുത്തു. അയോധ്യ, ശബരിമല യുവതി പ്രവേശനമടക്കമുള്ള ബഞ്ചുകളില്‍ നിർണായക വിധി ഡിവൈ ചന്ദ്രചൂഢിന്‍റെതാണ്.

ആർജ്ജവമുള്ള വിധികളുടെ പേരില്‍ കയ്യടി നേടിയപ്പോഴും വിട്ടുകൊടുക്കാതെ വിമർശർ എന്നും ഒപ്പമുണ്ടായിരുന്നു. അവസാന ദിവസവും കോടതിയില്‍ കർമ്മനിരതനാണ് ചന്ദ്രചൂഢ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി മുറിയ്ക്കുള്ളില്‍ യാത്രയയപ്പ് യോഗം നടക്കും.

TAGS : DY CHANDRACHUDA | SUPREME COURT
SUMMARY : Today is the last working day of Chief Justice DY Chandrachud in the Supreme Court

Savre Digital

Recent Posts

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത്; ഷെഡ്യൂൾ പുറത്തിറക്കി, കെ.എസ്. ആര്‍ ബെംഗളൂരുവിന് പുറമേ കെ. ആര്‍ പുരത്തും സ്റ്റോപ്പ്, കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…

7 minutes ago

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…

2 hours ago

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…

2 hours ago

നോർക്ക ഇൻഷുറൻസ്: അപേക്ഷ സമർപ്പിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ…

2 hours ago

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം…

2 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ…

2 hours ago