ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ഇന്ന് സുപ്രിം കോടതിയില്‍ അവസാന പ്രവൃത്തിദിനം

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ഇന്ന് സുപ്രിം കോടതിയില്‍ അവസാന പ്രവൃത്തിദിനം. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് മറ്റന്നാള്‍ വിരമിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ചരിത്രപരമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചാണ് ചന്ദ്രചൂഢ് പടിയിറങ്ങുന്നത്.

സ്വകാര്യത മൗലികഅവകാശമാണോ എന്ന ചോദ്യത്തിന് അതേയെന്ന് തന്നെയായിരുന്നു ചന്ദ്രചൂഢ് എഴുതിയ വിധിന്യായം. സ്വവർഗ ലൈംഗികത കുറ്റകൃത്യമാക്കിയ 19-ാം നൂറ്റാണ്ടിലെ നിയമം അദ്ദേഹം കാറ്റില്‍പറത്തി. വിവിധ കേസുകളില്‍ അർണാബ് ഗോസ്വാമി മുതല്‍ ആള്‍ട്ട് സഹസ്ഥാപകൻ സുബൈർ വരെയുള്ളവർക്ക് ജാമ്യം നല്‍കി.

ഭരണഘടനാ മൂല്യങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്ന എഡിഎം ജബല്‍പൂർ വിധി ന്യായത്തിലൂടെ പിതാവും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി ചന്ദ്രചൂഢിന്‍റെ വിധിയേയും തള്ളിക്കളഞ്ഞു. അവസാന വർഷം മാത്രം 18 ഭരണഘടന ബെഞ്ചില്‍ തീരുമാനമെടുത്തു. അയോധ്യ, ശബരിമല യുവതി പ്രവേശനമടക്കമുള്ള ബഞ്ചുകളില്‍ നിർണായക വിധി ഡിവൈ ചന്ദ്രചൂഢിന്‍റെതാണ്.

ആർജ്ജവമുള്ള വിധികളുടെ പേരില്‍ കയ്യടി നേടിയപ്പോഴും വിട്ടുകൊടുക്കാതെ വിമർശർ എന്നും ഒപ്പമുണ്ടായിരുന്നു. അവസാന ദിവസവും കോടതിയില്‍ കർമ്മനിരതനാണ് ചന്ദ്രചൂഢ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി മുറിയ്ക്കുള്ളില്‍ യാത്രയയപ്പ് യോഗം നടക്കും.

TAGS : DY CHANDRACHUDA | SUPREME COURT
SUMMARY : Today is the last working day of Chief Justice DY Chandrachud in the Supreme Court

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ...

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗ് യോഗ്യത നേടിയത് 64,759പേര്‍, ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്‍ രാജുവിന്

തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം...

സാന്ത്വനം അന്നസാന്ദ്രപാളയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: സാന്ത്വനം അന്നസാന്ദ്രപാളയയുടെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം വിഭൂതിപുര ഗവൺമെന്റ് സ്കൂളിള്‍...

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്

കൊച്ചി: ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്....

സ്കൂബ ഡൈവിംഗിനിടെ ഹൃദയാഘാതം; മലയാളിയായ നവവരൻ ശ്രീലങ്കയില്‍ മരിച്ചു

മലപ്പുറം: സ്കൂബ ഡൈവിംഗിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഇന്ന് 22 കാരറ്റ്...

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ മുഖ്യപ്രതിയായ ബെംഗളൂരു സ്വദേശിയും ബിസിനസ്സുകാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ...

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ:പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ഹൃദയാഘാത്തെത്തുടർന്ന് ഇന്ന്...

Related Articles

Popular Categories