ബെംഗളൂരു: ചെക്ക് ബൗൺസ് കേസിൽ കർണാടക മുൻ മന്ത്രിയും നിലവിലെ ബെള്ളാരി റൂറൽ എംഎൽഎയുമായ ബി. നാഗേന്ദ്ര യെ ശിക്ഷിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി കോടതി. നാഗേന്ദ്രയ്ക്കും കൂട്ടുപ്രതി രാജശേഖർ ചുണ്ടുരു ഭാസ്‌കറിനും 1.25 കോടി രൂപയാണ് പിഴ ചുമത്തിയത്. ജഡ്ജി കെ. എ.ൻ ശിവകുമാറിന്റെതാണ് ഉത്തരവ്.
ബിസി ഇൻഫ്രാസ്ട്രക്ചർ ആൻഡ് റിസോഴ്‌സ് കമ്പനിയുമായുള്ള ബിസിനസ് തർക്കത്തെത്തുടർന്ന് വിഎസ്‌എൽ സ്റ്റീൽസ് ലിമിറ്റഡിന്റെ പ്രതിനിധി നൽകിയ പരാതിയിലാണ് നടപടി. ഇരുവരും പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, ഒരു വർഷം തടവ് ശിക്ഷ അനുഭവിക്കണം.
2024 ജൂലൈയിൽ, വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡ് കേസുമായി ബന്ധപ്പെട്ട് നാഗേന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒക്ടോബറിൽ, ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ്.
TAGS: KARNATAKA
SUMMARY: Former karnataka minister convicted in cheque case
കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…