ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. ഐഎസ്എല്ലില്‍ ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യജയമാണിത്. ജയത്തോടെ 19 കളികളില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും ഒമ്പത് തോല്‍വികളുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ക്രെഡിറ്റിലുള്ളത്.
ജെസ്യൂസ് ഹിമിനെസ്, കോറോ സിങ്, ക്വാമി പെപ്ര എന്നിവർ കൊമ്പൻമാർക്കായി ലക്ഷ്യം കണ്ടു. രണ്ട് ഗോളിന് വഴിയൊരുക്കി ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയും തിളങ്ങി. പരിക്കുസമയം വിൻസി ബരെറ്റൊയാണ് ചെന്നൈയിനായി ആശ്വാസ ഗോൾ നേടിയത്.
ബ്ലാസ്റ്റേറ്റേഴ്സിന് ആദ്യ ആറിലെത്തിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം. ഏഴാമതുള്ള ഒഡിഷ എഫ്‌സിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ അതേ പോയിന്റാണ്. ആറാമതുള്ള മുംബൈ സിറ്റിക്ക് 27. ശേഷിക്കുന്ന അഞ്ച് കളി ബ്ലാസ്‌റ്റേഴ്‌സിന് നിർണായകമാണ്. ഒന്നാമതുള്ള മോഹൻബഗാൻ സൂപ്പർ ജയന്റുമായി ഫെബ്രുവരി 15ന് കൊച്ചിയിലാണ് അടുത്ത മത്സരം നടക്കുന്നത്.
<BR>
TAGS : ISL | KERALA BLASTERS
SUMMARY : Kerala Blasters secure historic win in Chennai
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…