Categories: NATIONALTOP NEWS

ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

ചെന്നൈ: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച നാലുകോടി രൂപ ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു. താംബരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. സതീഷ്, നവീന്‍, പെരുമാള്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയം. അറസ്റ്റിലായവര്‍ നൈനാര്‍ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരാണെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

The post ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

8 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

8 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

8 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

9 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

9 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

10 hours ago