ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ഡബിൾ ഡക്കർ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വരുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ).
ട്രെയിൻ (22626) ഉച്ചയ്ക്ക് 1.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 7.45ന് ചെന്നൈയിലെത്തും. മെയ് 1 മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ബെംഗളൂരു കൻ്റോൺമെൻ്റ്, കെആർ പുര, കട്പാടി, തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. നിലവിൽ ഉച്ച കഴിഞ്ഞ് 2.30ന് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ട രാത്രി 8.35 നാണ് ചെന്നൈയിൽ എത്തുന്നത്.
കുറഞ്ഞ സമയത്തിനകം ചെന്നൈയിൽനിന്ന് ബെംഗളൂരുവിൽ എത്തുമെന്നതാണ് ഈ ട്രെയിനിന്റെ സവിശേഷത. മറ്റ് സൂപ്പർഫാസ്റ്റ് വണ്ടികളെ അപേക്ഷിച്ച് ഡബിൾ ഡക്കർ അഞ്ചുമണിക്കൂറും 10 മിനിറ്റുംകൊണ്ട് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്തും. മറ്റ് ട്രെയിനുകൾക്ക് ആറ് മണിക്കൂറും 15 മിനിറ്റും യാത്രയ്ക്കുവേണ്ടി വരുന്നുണ്ട്.
അടുത്തിടെയാണ് ഡബിൾ ഡക്കർ ട്രെയിൻ കോച്ചുകളിൽ റെയിൽവേ മാറ്റം പ്രഖ്യാപിച്ചിരുന്നത്. നേരത്തെ പത്ത് എ.സി. ഡബിൾ ഡക്കർ കോച്ചുകളുണ്ടായിരുന്ന ട്രെയിനിൽ ഇപ്പോൾ എട്ട് എസി ഡബിൾഡക്കർ കോച്ചുകളും അഞ്ച് നോൺ എസി കോച്ചുകളും ഒരു ജനറൽ കോച്ചുമാണുള്ളത്.
The post ചെന്നൈ – ബെംഗളൂരു ഡബിൾ ഡക്കർ ട്രെയിൻ സമയത്തിൽ മാറ്റം appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം കുടുംബങ്ങൾ…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…
ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബാങ്കില്‍ ബോംബ് ഭീഷണി. എസ്‌ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…